Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Police

Kannur

ജി​ല്ലാ പോ​ലീ​സ് സൊ​സൈ​റ്റി​യി​ലെ ക്ര​മ​ക്കേ​ട് ഒ​ത്തുതീ​ർ​പ്പാ​ക്കി​യെ​ന്ന്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ലാ പോ​ലീ​സ് സൊ​സൈ​റ്റി​യി​ൽ 2022-23 വ​ർ​ഷ​ത്തെ ഓ​ഡി​റ്റി​ൽ ക​ണ്ടെ​ത്തി​യ ക്ര​മ​ക്കേ​ട് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യും ഓ​ഡി​റ്റ​റും ചേ​ർ​ന്ന് പു​റ​ത്ത​റി​യി​ക്കാ​തെ ഒ​ത്തു തീ​ർ​പ്പാ​ക്കി​യെ​ന്ന് ഗു​രു​ത​ര​മാ​യ ആ​രോ​പ​ണം.

2022-23 വ​ർ​ഷ​ത്തെ ഓ​ഡി​റ്റി​ൽ നി​ര​വ​ധി കാ​ഷ് വൗ​ച്ച​റു​ക​ളു​ടെ അ​ഭാ​വം ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത് ഹാ​ജ​രാ​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് സെ​ക്ര​ട്ട​റി​ക്ക് രേ​ഖാ​മൂ​ലം 14-09-23ന് ​നോ​ട്ടീ​സ് ന​ൽ​കു​ക​യും ഹാ​ജ​രാ​ക്കി​യി​ല്ലെ​ങ്കി​ൽ സെ​ക്ര​ട്ട​റി​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​റ​യു​ക​യും ചെ​യ്തി​രു​ന്നു.

എ​ന്നാ​ൽ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട കാ​ഷ് വൗ​ച്ച​റു​ക​ൾ ഹാ​ജ​രാ​ക്കാ​തെ ത​ന്നെ ഓ​ഡി​റ്റ് പൂ​ർ​ത്തി​യാ​ക്കി റി​മാ​ർ​ക്ക്സോ​ടെ ക്ര​മ​ക്കേ​ടു​ക​ളി​ല്ലെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി പ്ര​സി​ദ്ധീ​ക​രി​ച്ചു​മെ​ന്നാ​ണ് ആ​രോ​പ​ണം. കാ​ഷ് വൗ​ച്ച​റു​ക​ളും മ​റ്റു രേ​ഖ​ക​ളും ചു​രു​ങ്ങി​യ​ത് 10 വ​ർ​ഷ​മെ​ങ്കി​ലും ഓ​ഫീ​സി​ൽ സൂ​ക്ഷി​ക്ക​ണം എ​ന്ന നി​ബ​ന്ധ​ന പാ​ലി​ച്ചി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.

കൂ​ടാ​തെ 2024-25 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ലു​ള്ള സ്റ്റോ​ർ വ​ഴി പോ​ലീ​സ് യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്യാ​ൻ ഭ​ര​ണ സ​മി​തി തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും ഇ​ല്ലാ​ത്ത ക​ന്പ​നി​ക്ക് ക്വ​ട്ടേ​ഷ​ൻ കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം യൂ​ണി​ഫോം ന​ൽ​കേ​ണ്ട സ്ഥാ​പ​ന​ത്തി​ന് അ​ഡ്വാ​ൻ​സ് ന​ൽ​കാ​തെ യൂ​ണി​ഫോം തു​ണി​ക​ൾ ല​ഭി​ക്കു​ന്ന​തി​നി​ടെ ത​ന്നെ മു​ഴു​വ​ൻ തു​ക​യു​ടെ​യും ചെ​ക്ക് ന​ൽ​കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഇ​തു​വ​രെ​യാ​യും ചി​ല സേ​നാം​ഗ​ങ്ങ​ൾ​ക്ക് യൂ​ണി​ഫോം തു​ണി ല​ഭി​ച്ചി​ട്ടി​ല്ല.

ല​ഭി​ക്കാ​ത്ത​വ​ർ ഇ​തു സം​ബ​ന്ധി​ച്ച് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തെ​ങ്കി​ലും അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​യി​രു​ന്നു​വെ​ന്ന് അം​ഗ​ങ്ങ​ൾ ത​ന്നെ ആ​രോ​പി​ക്കു​ന്നു​ണ്ട്.

സൊ​സൈ​റ്റി​യു​ടെ സ്റ്റോ​ർ വ​ഴി പ​ർ​ച്ചേ​സ് ചെ​യ്യു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ൾ ഭ​ര​ണ സ​മി​തി​യു​മാ​യി ആ​ലോ​ചി​ക്കാ​തെ പ്ര​സി​ഡ​ന്‍റ് സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​രം ക്ര​യ​വി​ക്ര​യം ചെ​യ്തു വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തു​ന്ന​താ​യും ആ​രോ​പ​ണ​മു​ണ്ട്.

വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് പ്ര​സി​ഡ​ന്‍റി​നും സെ​ക്ര​ട്ട​റി​ക്കു​മെ​തി​രെ പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. സൊ​സൈ​റ്റി​യി​ൽ അ​നാ​വ​ശ്യ ത​സ്തി​ക​ക​ളാ​യ പ്യൂ​ൺ, നൈ​റ്റ് വാ​ച്ച് ത​സ്തി​ക​ക​ൾ സൃ​ഷ്ടി​ച്ച് സി​പി​എം ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മു​ള്ള​വ​ർ​ക്ക് ജോ​ലി ന​ൽ​കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യും പ​രാ​തി ഉ​യ​രു​ന്നു​ണ്ട്.

Latest News

Corehub Up